മുന്‍ സോവിയറ്റ് സംസ്ഥാനമായ ഉസ്ബെക്കിസ്ഥാനിലെ ജിസാക്കിലെ ഇസ്തിക്ലോല് തീം പാര്‍ക്കില്‍ നടന്ന വന്‍ ദുരന്തത്തില്‍ 19 കാരിയായ യുവതി കൊല്ലപ്പെട്ടു. 360 ഡിഗ്രിയില്‍ ഉയര്‍ന്ന് പൊങ്ങുന്ന ഫ്ലൈയിങ് സോസര്‍ റൈഡ് തകര്‍ന്ന് വീണതാണ് അപകടത്തിനിടയായത്. 23 അടി ഉയരത്തില്‍ വായുവില്‍ നില്‍ക്കേ ആണ് യന്ത്രം തകര്‍ന്ന് വീണത്.
നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ലെന്ന് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാന നഗരമായ താഷ്കന്റില്‍ നിന്ന് 125 മൈല്‍ തെക്കുപടിഞ്ഞാറാണ് ജിസാഖ്. സന്‍സാര്‍ നദിയുടെ തീരത്താണ് അമ്യൂസ്മെന്റ് പാര്‍ക്ക്. അപകടം സംഭവിച്ചവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നിലമെച്ചപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
https://www.instagram.com/p/BzTBXUTnmpX/?utm_source=ig_embed
after 360 degree
Post Your Comments