ധര് : വിവാഹത്തിന് സമ്മതിച്ചില്ലെന്ന കാരണത്താൽ യുവതിയെ സഹോദരന്മാർ ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്മാര് ചേര്‍ന്ന് 21 വയസ്സുളള യുവതിയെ വലിക്കുകയും പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
അരുതേയെന്ന് യുവതി അപേക്ഷിച്ചിട്ടും കേൾക്കാതെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. ജൂണ്‍ 25 നാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്റെ വീഡിയോ. സാമൂഹ്യമാധ്യമങ്ങളിലെത്തിയത്. വീഡിയോയില്‍ ഉള്ള വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ദലിത് യുവാവിനൊപ്പം ഓടിപ്പോയതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വന്തം സമുദായത്തിനുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ഇതാകാം ആക്രമണം ഉണ്ടാകാൻ കാരണം.
യുവതിയുടെ നാല് സഹോദരങ്ങള്‍ അടക്കം ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments