തിരുവനന്തപുരം: പോലീസില്‍ വകുപ്പില്‍ നിരന്തരമായി വരുന്ന വീഴ്ചകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. ഉദ്യാഗസ്ഥരുടെ മാനസികാവസ്ഥ ജോലിയില്‍ പ്രകടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതേസമയം തെറ്റു ചെയ്യുന്ന ആരേയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments