പാലക്കാട്: വാളയാറിലെ വാഹനാപകടത്തില്‍ മരണം ആറായി. ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന കോയമ്പത്തൂര്‍ കരിമ്പു കട ബിനാസിന്റെ മകന്‍ അഞ്ചുവയസുകാരനായ മുഹമ്മദ് റിസ്വാനാണ് ഇന്ന് മരിച്ചത്. റിസ്വാന്റെ സഹോദരി ഉള്‍പ്പെടെ ആറു പേര്‍ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ മരിച്ച അഞ്ചുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് ഇന്നലെ തന്നെ മരണപ്പെട്ടത്. കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളായ ഷെറിന്‍, റയാന്‍, ഫൈറോജാ ബീഗം, മുഹമ്മദ് ഷാജഹാന്‍, ആല്‍ഫ സൂഫിയ എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു..
കോയമ്പത്തൂരില്‍ നിന്നും പാലക്കാട് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന 12 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരില്‍ മൂന്ന് പേരെ കോവൈ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
Post Your Comments