പൂച്ചാക്കല്‍: വിറ്റുപോകാതിരുന്ന ടിക്കറ്റില്‍ ലോട്ടറി ഏജന്റിന് ഒന്നാം സമ്മാനം കിട്ടി. ലോട്ടറി ഏജന്റായ തൈക്കാട്ടുശേരി മാക്കേക്കടവ് പുളിക്കല്‍ പുഷ്പശരനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടിയത്. 80 ലക്ഷം രൂപയാണ് സമ്മാന തുക.
മൂന്നു ടിക്കറ്റുകളാണ് വിറ്റു പോകാതെ പുഷ്പശരന്റെ കയ്യില്‍ ഉണ്ടായിരുന്നത്. ഇതില്‍ കെബി 442542 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് നടക്കുമ്പോള്‍ പുഷ്പശരന് തൃശ്ശൂരില്‍ മകളുടെ വീട്ടിലായിരുന്നു. അവിടെ വച്ചാണ് ഈ സന്തോഷ വാര്‍ത്ത അറിഞ്ഞത്.
മാക്കേക്കടവില്‍ ഗുരുനാഥന് ലക്കി സെന്റര്‍ എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തുന്ന പുഷ്പശരന് രജിസ്ട്രേഷന് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.വിരമിച്ച ശേഷം പൊതുപ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്.
Post Your Comments