കോഴിക്കോട്: ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് ക്വട്ടേഷൻ നടത്തിയതിന് കൊടി സുനിക്കെതിരെ കേസ്. കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണവ്യാപാരിയുമായ കോഴിശേരി മജീദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ കൊടുവള്ളി പോലീസ് ജയിലിലെത്തി സുനിയെ ചോദ്യം ചെയ്യും.
സ്വര്‍ണവ്യാപാരം നടത്തുന്ന തന്നെ രേഖകളില്ലാത്ത സ്വര്‍ണം വാങ്ങാത്ത പേരില്‍ കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മജീദ് നൽകിയ പരാതി.മജീദിന്റെ ഭാര്യ എ.കെ ഷബീന കൊടുവളളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊടുവളളി സിഐയുടെ നതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക. ഐപിസി 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. ഭീഷണിപ്പെടുത്താനുപയോഗിച്ച ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം.ടി.ചന്ദ്രശേഖരന് വധക്കേസില്‍ ജീവര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോൾ.
Post Your Comments