Latest NewsKerala

ബൈ​ക്ക് യാ​ത്രി​ക​ർക്ക് നേരെ കടുവ പാഞ്ഞെത്തി ; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

പു​ല്‍​പ്പ​ള്ളി : ബൈ​ക്ക് യാ​ത്രി​ക​ർക്ക് നേരെ കടുവ പാഞ്ഞെത്തി. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി-​പു​ല്‍​പ്പ​ള്ളി ചെമ്പ്ര എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് സംഭവം നടന്നത്. ത​ല​നാ​രി​ഴ​യ്ക്കാണ് യുവാക്കൾ രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന​യാ​ള്‍ കാ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്ത​വെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ടു​വ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. സംഭവം വാർത്തയായതോടെ വനംവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തി. കടുവ മനുഷ്യവാസമുള്ള പ്രദേശത്തേക്ക് അടുക്കാതിരിക്കാനും സംവിധാനങ്ങൾ ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button