ലക്‌നൗ: അസുഖം ബാധിച്ച് മരിച്ച പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചു മൂടിയ ശേഷം യുവതി വീടിന് തീവെച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. യുവതിയുടെ രണ്ട് മാസം പ്രായമായ മകള്‍ അസുഖബാധിതയായിരുന്നു. ഏറെ ചികിത്സകള്‍ നടത്തിയെങ്കിലും കുട്ടിയുടെ അസുഖം ഭേതമായില്ല. ഇതേതുടര്‍ന്ന് യുവതി മാനസിക പ്രയാസത്തിലായിരുന്നു.
കുഞ്ഞ് മരിച്ചതോടെ ഈ വിവരം യുവതി അയല്‍വാസികളെ അറിയിച്ചിരുന്നു. പിന്നീടാണ് കുഞ്ഞിനെ വീടിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയും ശേഷം വീടിന് തീയിടുകയും ചെയ്തത്. വീടിനുള്ളില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും യുവതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. യുവതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അസിസ്റ്റന്റ് പൊലീസ് സുപ്രണ്ട് മധുബന്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments