KeralaLatest NewsIndiaGulf

സഹായമഭ്യര്‍ത്ഥിച്ച് യുവാവിന്റെ കുറിപ്പ്; പ്രവാസിക്ക് പ്രതീക്ഷയേകി മുരളീധരന്റെ ഇടപെടല്‍

തിരുവനന്തപുരം : രണ്ടാം മോദി മന്ത്രിസഭയിലെ നിറഞ്ഞ മലയാളി സാന്നിധ്യമാണ് വി.മുരളീധരന്‍. പ്രവാസി ലോകത്ത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇപ്പോള്‍ ഏറെ പ്രശസ്തിയാര്‍ജിക്കുകയാണ്. ദുബായില്‍ തൊഴില്‍രഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ ഒരു ട്വീറ്റാണ്. കഴിഞ്ഞ ആറുമാസമായി ദുബായില്‍ കുടുങ്ങി കഷ്ടത അനുഭവിക്കുന്ന പി.ജി.രാജേഷ് എന്ന യുവാവ് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ജുമൈറയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂര്‍ സ്വദേശി രാജേഷ്. എന്നാല്‍ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. കുടിശ്ശിക വന്ന ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കമ്പനി അധികൃതര്‍ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു. ഇതോടെ ജീവതം തന്നെ വഴുമുട്ടിയ രാജേഷ് സഹായം ചോദിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടു. ആറുമാസത്തോളമായി ശമ്പളമില്ലാതെ. കയ്യില്‍പാസ്‌പോര്‍ട്ടില്ല, നാലുമാസത്തിലേറെയായി മുറിയില്‍ വെളിച്ചം പോലുമില്ല.

ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹമുണ്ടെന്നും ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു രാജേഷിന്റെ കുറിപ്പ്. ആദ്യം ഈ ട്വീറ്റിനോട് ആരും പ്രതികരിച്ചിരുന്നില്ല. ജുമൈറയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂര്‍ സ്വദേശി രാജേഷ്. എന്നാല്‍ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. കുടിശ്ശിക വന്ന ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കമ്പനി അധികൃതര്‍ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു.

ഇതോടെ ജീവതം തന്നെ വഴുമുട്ടിയ രാജേഷ് സഹായം ചോദിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടു. അതോടെ കാര്യം വി.മുരളീധരന്റെ ശ്രദ്ധയില്‍പെടുകയും യുവാവിന് അടിയന്തിര സഹായം നല്‍കാന്‍ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button