വിറ്റാമിൻ എ ധാരാളം അടങ്ങിയ ചീസ് കണ്ണിന് കൂടുതൽ ഗുണം ചെയ്യും. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ഇവ കൂടുതൽ ബലം നൽകുന്നു. ഇങ്ങനെയൊക്കെയാണ് ചീസിന്റെ ഗുണങ്ങളെപ്പറ്റി നാം കേട്ടിട്ടുള്ളത്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കഴുതപ്പാലിൽ നിന്നുണ്ടാക്കുന്ന സ്പെഷ്യൽ ചീസ്. ബല്‍ക്കണ്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം കഴുതകളുടെ പാലില്‍ നിന്നാണ് ഈ ചീസ് ഉത്പാദിപ്പിക്കുന്നത്. ഈ കഴുതകളുടെയും പാല്‍ മുലപ്പാല്‍ പോലെ തന്നെ ഔഷധദായകമാണ്. ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായും ബല്‍ക്കണ്‍ കഴുതകളുടെ പാല്‍ ഉപയോഗിക്കുന്നുണ്ട്.
കിലോയ്ക്ക് ഏകദേശം 78,000 രൂപയാണ് ഇതിന്റെ വില. തീ പിടിക്കുന്ന വില. ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് എന്ന ഖ്യാതി സെര്‍ബിയയിലെ കഴുതകളുടെ പാലില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ‘സ്പെഷ്യല്‍ ചീസി’നാണ്. ബല്‍ക്കണ്‍ എന്ന പ്രത്യേകതരം കഴുതകളുടെ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഈ ചീസ് രുചിയില്‍ മുമ്പനാണെന്നാണ് രുചി പ്രേമികൾ പറയുന്നത്.
Post Your Comments