കോട്ടയം: ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ വാട്ടർ തീം പാർക്കായ മാംഗോ മെഡോസ് ഇനി കേരളത്തിന് സ്വന്തം. കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമാണ് മാംഗോ മെഡോസ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം.
എൻ.കെ. കുര്യൻ എന്ന വ്യവസായിയാണ് മാംഗോ മെഡോസിന്റെ ശിൽപ്പി. 4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം പ്ലാവുകള്‍, 39 തരം വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ മാംഗോ മെഡോസിൽ പരിപാലിക്കുന്നു. പതിനാലു വർഷംകൊണ്ടാണ് പഴങ്ങളും മരങ്ങളും മത്സ്യക്കുളങ്ങളും ഒരുക്കി പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്.
രണ്ടു വലിയ റെക്കോർഡുകളാണ് മാംഗോ മെഡോസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമ്മിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും, ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന യൂ ആർ എഫ് ന്റെ ലോകറെക്കോർഡുമാണ് മാംഗോ മെഡോസ് കരസ്ഥമാക്കിയിരിക്കുന്നത്
Post Your Comments