ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരുടെ എണ്ണം വെട്ടികുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മൻമോഹൻ സിംഗ്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹം കത്ത് നല്കി. യുപിഎ ഭരണത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് 12 ജീവനക്കാരെ അനുവദിച്ചിരുന്നതായി കത്തിൽ വ്യക്തമാക്കുന്നു. ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് അഞ്ചായാണ് കുറച്ചത്. രണ്ടു പ്യൂണ്‍, രണ്ടു പേഴ്സണല്‍ അസ്റ്റിസ്റ്റന്റ്, ഒരു എല്‍ഡി ക്ലാര്‍ക്ക് എന്നിവരുടെ സേവനമേ ഇനി ഡോ. മന്മോഹന് സിംഗിന് ലഭിക്കൂ. നിലവിലെ ചട്ടപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് കാബിനറ്റ് മന്ത്രിമാര്‍ക്കു ലഭിക്കുന്ന തോതില്‍ ഓഫീസ് സംവിധാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇത് നീട്ടി നൽകാറുണ്ട്.
Post Your Comments