Latest NewsIndia

ജീവിതം മാറ്റിമറിച്ചത് വാലന്റെയിന്‍സ് ദിനം; പ്രണയം പകയായി, ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാത്തതിന് കാമുകന്റെ ശിക്ഷ

ന്യൂഡല്‍ഹി : പ്രണയ വൈരാഗ്യം അവസാനിച്ചത് കൊലപാതകത്തില്‍. ന്യൂഡല്‍ഹിയില്‍ ഭര്‍ത്താവും കൈകുഞ്ഞുമുള്ള യുവതിയെയാണ് കാമുകന്‍ കുത്തികൊന്നത്. സണ്ണി എന്ന യുവാവാണ് 24 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയത്. 19ാം വയസിലായിരുന്നു പിങ്കിയുടെ വിവാഹം. ഒരുവര്‍ഷത്തിനുള്ളില്‍ മകനും ജനിച്ചു. അതിനുശേഷം കുഞ്ഞിനെ വളര്‍ത്താനും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചായി ജീവിതം. പിങ്കി സ്വന്തമായി ഒരു ബ്യൂട്ടിപാര്‍ലറും തുടങ്ങി. പിങ്കിയുടെ ജീവിതം മാറിമറിയുന്നത് കഴിഞ്ഞ വാലന്റെയിന്‍സ് ദിനം മുതലാണ്.

ഒരു സുഹൃത്താണ് പിങ്കിയെ ഇരുപത്തിയാറുകാരനായ സണ്ണിയുമായി പരിചയപ്പെടുത്തുന്നത്. പരിചയം പെട്ടന്നു തന്നെ പ്രണയമാവുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം പിങ്കിയുടെ ഭര്‍ത്താവറിയുകയും ഒടുവില്‍ ഇടുവരും അകന്നു താമസിക്കാനും തുടങ്ങി. എന്നാല്‍ താന്‍ ഭര്‍ത്താവിനോട് കാണിക്കുന്നത് തെറ്റാണെന്നു മനസിലാക്കിയ പിങ്കി സണ്ണിയില്‍ നിന്നും അകലാന്‍ തുടങ്ങി. സണ്ണി തുടരെ തുടരെ ഭര്‍ത്താവിനെ പൂര്‍ണമായും ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം ചെലല്ാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

കഴിഞ്ഞ ദിവസം സണ്ണി പിങ്കിയുടെ വീട്ടിലെത്തി. തനിക്ക് പിങ്കിയില്ലാതെ ജീവിക്കാനാകില്ലെന്നും തിരികെ ജീവിതത്തിലേക്ക് വരണമെന്നും നിരന്തരം അഭ്യര്‍ഥിച്ചു. പിങ്കി ഇത് നിരസിച്ചതിനെ തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തി. വയറ്റിലും നെഞ്ചിലും ആഞ്ഞുകുത്തി പിങ്കിയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ കട്ടിലില്‍ കിടത്തിയ ശേഷം സണ്ണി സ്വന്തം കഴുത്തും മുറിച്ച് സ്ത്രീക്കൊപ്പം കിടക്കുകയായിരുന്നു.

വീട്ടുടമയുടെ ഭാര്യയാണ് സംഭവം കാണുന്നത്. സണ്ണി വീടിനകത്തേക്ക് പോയി ഏറെ നേരമായിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് അവര്‍ വീട്ടില്‍ ചെന്നു നോക്കിയത്. അപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പിങ്കിയെയയും സണ്ണിയെയും കാണുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പിങ്കി മരിച്ചിരുന്നു. സണ്ണി ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ചികില്‍സയിലാണ്. ഇപ്പോഴൊന്നും പറയാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button