ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പൊതുവേദിയില്‍ മനസ്സു തുറന്ന് മുന്‍ എം.പി ഇന്നസെന്റ്. ‘ വീട്ടില്‍ ഇലക്ഷന്‍ റിസള്‍ട്ട് കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ താഴേക്ക് താഴേക്ക് പോകുകയാണ്. ഇതു കണ്ടപ്പോള്‍ എന്റെ മനസിനു ചെറിയ ഒരു വിഷമം ഉണ്ടായി. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം എന്താണെന്നു നോക്കി. ഞാന്‍ മാത്രമല്ല. പത്തോമ്പത് പേരും തോല്‍ക്കാന്‍ പോകുകയാണല്ലൊ എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയില്‍ ഇന്നസെന്റ് പറഞ്ഞു. ‘ തോറ്റുകഴിഞ്ഞപ്പോള്‍ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കില്‍ ഫോണില്‍ ഭയങ്കര വിളിയാണ്.. ‘
ആ തീവണ്ടി കൊരട്ടിയില്‍ നിര്‍ത്തണം. ചാലക്കുടിയില്‍ നിര്‍ത്തണം എന്നിങ്ങനെ’ കൊരട്ടിയില്‍ ട്രെയിന്‍ നിര്‍ത്തണം എന്നു പറഞ്ഞ് സ്ഥിരം വിളിക്കുന്ന ഒരാളുണ്ടായിരുന്നു. ലോകം അവസാനിക്കുന്ന വരെ ആ തീവണ്ടി കൊരട്ടിയില്‍ നിര്‍ത്തില്ല. അത് എനിക്കറിയാം പക്ഷെ എം.പിയായി പോയില്ലേ. ഈ അപേക്ഷകളുമായി ഞാന്‍ ഡല്‍ഹിയില്‍ ചെല്ലും മൂന്നാമത്തെ പ്രാവശ്യം ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മന്ത്രി വേറെ ആരോടൊ പറഞ്ഞു. ഇയാള്‍ക്ക് തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടൊയെന്ന്. തിരുവനന്തപുരം വിട്ടാല്‍ എറണാകുളത്താണ് ആ തീവണ്ടിയുടെ സ്റ്റോപ്പ്.
പിന്നെ വേറെ എവിടെയോ ആണ്. ആ സാധനമാണ് കൊരട്ടിയില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്.’ ‘ സഹിക്കവയ്യാതായപ്പോള്‍ അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്കെന്താണ് വേണ്ടത്. ഈ ട്രെയില്‍ കൊരട്ടിയില്‍ നിര്‍ത്തിത്തരണം അല്ലേ.. നിര്‍ത്തിതരാം പക്ഷെ പിന്നെ ആ ട്രെയിന്‍ മുന്നോട്ട് നീങ്ങില്ല. അവിടെ തന്നെ നില്‍ക്കും’ ആ മറുപടിയോടു കൂടി അയാള്‍ പിന്നെ വിളിക്കാറില്ല. പലര്‍ക്കും അങ്ങനെ മറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കാതിരിക്കും? അത് എന്റെ ഒരു മനസമാധാനം’ ഇന്നസെന്റ് പറഞ്ഞു. എന്റെ വീട്ടില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കുകയാണ്.
ചെയര്‍മാന്‍ ജോസ് ചിറ്റിലപിള്ളി ഉണ്ട്, എന്റെ ഭാര്യയും മകളുമുണ്ട്. ഫലം വന്നുകൊണ്ടിരുന്നപ്പോള്‍ എല്ലാവരും വിജാരിച്ചു ഇപ്പോള്‍ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി എന്റെ മുകളിലായി. അപ്പോള്‍ എനിക്ക് ചെറിയ ഒരു വിഷമം വന്നു. ഇതുകണ്ട് ചെയര്‍മാന്‍ എന്നോട് പറഞ്ഞു കയ്പമംഗലം എണ്ണീട്ടില്ലെ അപ്പ കാണാം എന്ന്. പക്ഷെ അതും എണ്ണി. ഒന്നുകൂടി താഴേക്ക് വന്നു. ഇരുപത് സീറ്റില്‍ 19 എണ്ണവും പോയി. പാര്‍ട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ഞാന്‍ ആ സമയത്ത് വിജാരിച്ചത്. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയ ഒരു ദുഖം തന്നു. വളരെ ചെറുതാണ് കേട്ടോ.. ഇന്നസെന്റ് പറഞ്ഞു.
Post Your Comments