തൃശ്ശൂര്‍. പ്രശസ്ത ചല്ചിത്ര സംവിധായകന് ബാബു നാരായണന് അന്തരിച്ചു. 59 വയസ്സായിരുന്നു.
ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.
1989 മുതല്‍ കുടുംബ പ്രേക്ഷകരെ ആഘര്‍ഷിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ബാബു നാരായണന് -അനില്‍ കുമാര്‍ കൂട്ടുക്കെട്ടില്‍ അനില്‍ ബാബു എന്ന ഇരട്ട സംവിധായകരായിട്ടാണ് അറിയപ്പെട്ടിരുന്നത്. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന് മത്തായി ആന്റ് സണ്‍സ്, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.
2013 ല്‍ മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാന ചിത്രം.
Post Your Comments