ദുബായ് : ഇന്ത്യക്കെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് ആള്‍ റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വൈറ്റിന് പിഴ. മാച്ച് ഫീയുടെ 15 ശതമാനവും ഒരു ഡി-മെരിറ്റ് പോയിന്റുമാണ് ബ്രാത്വൈറ്റിനുള്ള ശിക്ഷ. അമ്പയറുടെ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് മാച്ച് റഫറി പിഴ ചുമത്തിയത്.
ഐസിസി പെരുമാറ്റച്ചട്ടങ്ങളുടെ ലെവല്‍ 1 ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മാച്ച് റഫറി കണ്ടെത്തി. ബ്രാത്വൈറ്റ് തെറ്റ് സമ്മതിക്കുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാല്‍ ഈ സംഭവത്തില്‍ ഇനി ബ്രാത്വൈറ്റ്‌ന്റെ വിശദീകരണം തേടല്‍ ഉണ്ടാകില്ല.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 42ാമത്തെ ഓവറിലെ അവസാന പന്തിലാണ് പിഴ ചുമത്താനാധാരമായ സംഭവം നടന്നത്. ക്രീസില്‍ ഉണ്ടായിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ എറിഞ്ഞ ബൌണ്‍സര്‍ അമ്പയര്‍ വൈഡ് വിളിച്ചു. ഇതിനെതിരെ ബ്രാത്വൈറ്റ് നടത്തിയ പ്രതിഷേധം ഫീല്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് കേറ്റില്‍ബ്രോയും റിച്ചാര്‍ഡ് ലിങ്‌വര്‍ത്തും മൂന്നാം അന്പയര്‍ മൈക്കല്‍ ഗഫ് നാലാം അന്പയര്‍ അലീം ദാര്‍ എന്നിവര്‍ മാച്ച് റഫറി ക്രിസ് ബ്രോഡിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
fined for showing
Post Your Comments