കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലെ ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റില്‍ 2 പ്രോഗ്രാമുകളിലേക്കു അപേക്ഷകള്‍ ക്ഷണിച്ചു.
പിജി ഡിപ്ലോമ ഇന്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ്:
12 മാസം. ബിഎസ്സി അഗ്രികള്‍ചര്‍ / ഹോര്‍ട്ടികള്‍ചര്‍ / അഗ്രി അഥവാ റൂറല്‍ ഡവലപ്‌മെന്റ് / ബിടെക് (അഗ്രി എന്‍ജി.) / എംഎസ്സി ലൈഫ് സയന്‍സസ് ഇവയിലൊരു യോഗ്യത വേണം. ജോലിയില്ലാത്തവര്‍ കോഴ്‌സ് ഫീ 62,500 രൂപയും ഭക്ഷണച്ചെലവും നല്‍കണം. വാടക കൂടാതെ താമസവും 2,000 രൂപ വീതം 10 മാസം സ്‌റ്റൈപന്‍ഡുമുണ്ട്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിയുള്ളവരുടെ ഫീസ് രണ്ടു ലക്ഷം രൂപ.
ഡിപ്ലോമ ഇന്‍ പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ്:
6 മാസം. ബിഎസ്സി അഗ്രികള്‍ചര്‍ / ഹോര്‍ട്ടികള്‍ചര്‍ / അഗ്രി അഥവാ റൂറല്‍ ഡവലപ്‌മെന്റ് / ലൈഫ് സയന്‍സസ് / ബിടെക് (അഗ്രി എന്‍ജി.) ഇവയിലൊരു യോഗ്യത വേണം. ജോലിയില്ലാത്തവര്‍ കോഴ്‌സ് ഫീ 25,000 രൂപയും ഭക്ഷണച്ചെലവും നല്‍കണം. വാടക കൂടാതെ താമസിക്കാം.
പൂരിപ്പിച്ച അപേക്ഷ jdagroniphm-ap@nic.in എന്ന ഇമെയില്‍ വിലാസത്തിലേക്കോ റജിസ്ട്രാറുടെ പേര്‍ക്കു തപാലിലോ അയയ്ക്കാം. പ്രോസ്‌പെക്ടസിനോടൊപ്പം അപേക്ഷാഫോമും വെബ്‌സൈറ്റിലുണ്ട്. ജൂലൈ 8 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: http://niphm.gov.in.
Post Your Comments