മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതയാണ് മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം ഭര്‍ത്താവിന്റെ ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു . മാവേലിക്കര വള്ളിക്കുന്നത്ത് രാജലക്ഷ്മിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഗോപകുമാറിനെതിരെ പൊലീസ് കേസെടുക്കും . വള്ളിക്കുന്നം പടയണിവട്ടത്തെ വാടകവീട്ടില്‍ വച്ചാണ് രാജലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .
തീ പടര്‍ന്ന ശരീരവുമായി വീടിനുള്ളില്‍ നിന്നും പുറത്തേക്കോടി വരുന്ന രാജലക്ഷ്മിയെയാണ് നാട്ടുകാര്‍ കണ്ടത് . വെള്ളമൊഴിച്ച് തീകെടുത്തിയപ്പോഴേയ്ക്കും നില ഗുരുതരമായിരുന്നു .മൂന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത് . ഇരുവരുടെയും പുനര്‍വിവാഹമാണ് . ഈ ബന്ധത്തില്‍ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട് . വിവാഹ ശേഷം നിരന്തരം ഗോപകുമാര്‍ രാജലക്ഷ്മിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു .
Post Your Comments