കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്മാര്ക്ക് സസ്പെന്ഷന്.
സഹായമെത്രാന്മരെ സ്ഥാനത്തു നിന്നും നീക്കി . സഹായ മെത്രാന്മാരുടെ കാര്യത്തില്‍ വത്തിയ്ക്കാനും പോപ്പും നേരിട്ട് ഇടപെട്ടു . മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്. വത്തിക്കാന്‍ ഇടപെട്ട് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം അതിരൂപതയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു.
വത്തിക്കാനില്‍ നിന്നുള്ള ഇന്ത്യന്‍ സ്ഥാനപതിക്ക് മാര്‍പാപ്പ അയച്ച കത്തിലാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. അച്ചടക്ക നടപടി എന്ന നിലയിലാണ് ഇരുവരെയും മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. തുടര്‍ന്ന് അങ്ങോട്ട് ഇരുവരുടെയും അജപാലന ചുമതല സംബന്ധിച്ച് സീറോ മലബാര്‍ സിനഡ് തീരുമാനിക്കണം. വരുന്ന ഓഗസ്റ്റിലാണ് സഭാ സിനഡ് ചേരുന്നത്.
Post Your Comments