
കൊല്ലം : തന്റെ മരണം ആര്‍ക്കും ഒരു ഭആരമാകരുത് എന്ന മുന്‍കരുതലുകളണ് ആ ഗൃഹനാഥന്‍ ചെയ്തത്. വീടിനു മുന്നില്‍ കരിങ്കൊടി കെട്ടി ആദരാഞ്ജലി ബോര്‍ഡും സ്ഥാപിച്ചു വീടിനുള്ളില്‍ വിളക്കു കൊളുത്തി വച്ച്, തെക്കേ മുറ്റത്ത് കുഴിമാടം വെട്ടി വിറകും അടുക്കി വച്ച് ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജി യാത്രയായി. ഭിത്തിയില്‍ ഭാര്യയ്ക്കായി കവിതാശകലങ്ങളും എഴുതിയൊട്ടിച്ച ശേഷം നടത്തിയ മരണം നാടിനു നൊമ്പരമായി. വീടിനു മുന്നില്‍ മതിലിനോടു ചേര്‍ന്ന് ‘ സജി വിടവാങ്ങി- എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരു നിഴല്‍ പോലെ ഞാനുണ്ടാകും- സജി നീലിമ’ എന്നെഴുതി വച്ചു. ഈ ബോര്‍ഡ് കണ്ടു നാട്ടുകാരില്‍ ചിലര്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്.
വീടിന്റെ മുന്‍വശത്തെ ഭിത്തിയില്‍ പേപ്പറില്‍ എഴുതി ഇങ്ങനെ ബോര്‍ഡ് വച്ചിട്ടുണ്ട്ഃ ‘ മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരമിരിക്കണേ… അവസാന ശ്വാസം പിടയുമ്പോള്‍ എന്റെ കൈവിരല്‍ തലോടി തഴുകണേ… തെക്കോട്ടെടുക്കും ശിരസ്സിന്റെ നെറുകയില്‍ മുത്തങ്ങള്‍ നല്‍കി തലോടണേ… എന്റെ കത്തുന്ന ചിതയില്‍ ഇത്തിരി നേരം നോക്കി ഇരിക്കണേ… എന്റെ നിശ്വാസം പുകച്ചുരുളുകളായി പടരുമ്പോള്‍അത് ഇത്തിരി നേരം ശ്വസിക്കണേ…- ഷീജയ്ക്ക്, സജി’.
വീടിന്റെ മറ്റൊരു കോണില്‍ കുഴിമാടം ഒരുക്കി വിറകും ശേഖരിച്ചു വച്ച ശേഷം സമീപത്തെ മരത്തില്‍ ഇങ്ങനെ ബോര്‍ഡും വച്ചുഃ ‘ കുഴിമാടവും വിറകും’- എന്നെ ഇവിടെ കത്തിക്കുക’. വീടിനുള്ളില്‍ വിളക്കു കൊളുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ത്വക് രോഗം മൂലം മാനസിക വിഷമത്തിലായിരുന്ന സജിയുടെ രാവിലെയാണു വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഗള്‍ഫില്‍ ജോലി നോക്കുകയായിരുന്ന സജി നാട്ടില്‍ മടങ്ങിയെത്തി പെയിന്റിങ് ജോലി നടത്തിവരികയായിരുന്നു. ഭാര്യ ഷീജ എറണാകുളത്തു കട നടത്തുകയാണ്. ഏക മകനും എറണാകുളത്തു നിന്നു പഠിക്കുകയാണ്.
Post Your Comments