ന്യൂഡല്‍ഹി : ഇനി ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റേഷന്‍വാങ്ങാം… ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്രം. രാജ്യത്തെവിടെ നിന്നും പൊതുവിതരണ സംവിധാനം പ്രയോജനപ്പെടുത്താനാവും എന്നതാണ് പദ്ധതിയുടെ ഗുണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവും പദ്ധതി ഏറ്റവും പ്രയോജനപ്പെടുക. രാജ്യത്ത് എവിടെയും പൊതുവിതരണ സംവിധാനം ഉപയോഗിക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രയോജനം.
അഴിമതിതടയാന്‍ പദ്ധതി സഹായിക്കും എന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുളളില്‍ പദ്ധതി നടത്തിപ്പിനുളള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിതരണ കേന്ദ്രങ്ങളില്‍ മിഷ്യനുകള്‍ സ്ഥാപിക്കണം. ഭക്ഷ്യ-ഉപഭോക്ത-വിതരണകാര്യ മന്ത്രി രാംവില്വാസ് പാസ്വാനാണ് പദ്ധതി നടത്തിപ്പിനെപ്പറ്റി ചര്‍ച്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറിമാര്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍, സ്റ്റേറ്റ് വെയര്‍ ഹൗസ് കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി പാസ്വാന്‍ ചര്‍ച്ച നടത്തി.
Post Your Comments