Latest NewsKerala

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര്‍ മരിച്ച സംഭവം : എസ്.പിയ്ക്ക് നല്‍കിയ പരാതി പിന്‍വലിയ്ക്കാന്‍ രാജ് കുമാറിന്റെ കുടുംബത്തിനു മേല്‍ സിപിഎം സമ്മര്‍ദ്ദം : സിപിഎം നേതാക്കള്‍ രാജ്കുമാറിന്റെ ഭാര്യയേയും അമ്മയേയും കണ്ടു

കോട്ടയം: പൊലൂസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സിപിഎം സമ്മര്‍ദ്ദം. കവനിതകളടക്കമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തി നേതാക്കള്‍ കണ്ടത്. രാജ്കുമാറിന്റെ മരണത്തില്‍ എസ്.പി.ക്ക് നല്‍കിയ പരാതി പിന്‍വലിക്കണം. അങ്ങനെ ചെയ്താല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം നേതാക്കള്‍ വാഗ്ദ്ധാനം ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്.

ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. എന്നാല്‍, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെടുങ്കണ്ടം തൂക്കുപാലത്തുള്ള ‘ഹരിത ഫിനാന്‍സ്’ എന്ന സ്ഥാപനത്തിന്റെപേരില്‍ തട്ടിപ്പ് നടത്തിയതിലാണ് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button