തിരുവനന്തപുരം: ഉയര്‍ന്ന ശമ്പളത്തോടെ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 53കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് കുളത്തില്‍കര കൃഷ്ണകൃപയില്‍ ഇഞ്ചയ്ക്കല്‍ പ്രകാശിനെയാണ് (53) തിരുവനന്തപുരത്തു നിന്നു അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നു പ്രതികളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. നാലു പ്രതികള്‍ ഒളിവിലാണ്.
ജോലി ആവശ്യമുള്ളവരെ മെഡിക്കല്‍ പരിശോധനയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വരുത്തും. പരിശോധനാ ഫീസായി പന്തീരായിരം രൂപ വാങ്ങിയശേഷം ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറുടെ മുന്നിലെത്തിക്കും. ഒ.പി ടിക്കറ്റില്‍ ഡോക്ടര്‍ കുറിച്ചു നല്കുന്നതല്ലാതെ മറ്റ് രേഖകളൊന്നും നല്‍കാറില്ല. മെഡിക്കല്‍ പാസ്സായി എന്ന് ഉദ്യോഗാര്‍ത്ഥികളെ ധരിപ്പിക്കും. ജോലിക്കുള്ള തുക നാട്ടില്‍ നല്കിയാല്‍ മതിയെന്ന് പറഞ്ഞ് തിരികെ അയയ്ക്കും. നാട്ടില്‍ എത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ട് വഴി പത്ത് ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു.
Post Your Comments