കൊച്ചി: അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച വല്ലാര്‍പാടം വൈപ്പിന്‍ മേല്‍പാലത്തില്‍ ബിജെപിയുടെ പ്രതിഷേധം. റീത്ത് വച്ച നേതാക്കള്‍ പാലത്തില്‍ ശയന പ്രദക്ഷിണവും നടത്തി. തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് പാലം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു മുന്നിലുള്ള മേല്‍പ്പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് വിള്ളലുണ്ടായത്. ബലക്ഷയമുണ്ടാകുമെന്ന സംശയത്തില്‍ ഇതുവഴിയുള്ള ഗതാഗതം പോലീസ് നിരോധിച്ചിരുന്നു.
ദേശീയ പാത അതോറിറ്റിയുടെ പരിശോധനക്ക് ശേഷം മാത്രമേ പാലത്തിലൂടെയുളള ഗതാഗതം പുനസ്ഥാപിക്കുകയുളളൂ. വൈപ്പിന്‍ ഭാഗത്തേക്ക് പോകുമ്പോള്‍ പാലത്തിന്റെ ഇടത് ഭാഗത്തായാണ് വിള്ളലുണ്ടായിരിക്കുന്നത്. ഈ വഴി സര്‍വീസ് നടത്തുന്ന ബസുകാരാണ് പാലത്തില്‍ വിള്ളലുള്ള വിവരം പോലീസില്‍ അറിയിച്ചത്. വിവരത്തേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചത്.
എന്നാല്‍ അപ്രോച്ച് റോഡിനു മാത്രമാണ് തകരാറുണ്ടായിരിക്കുന്നതെന്ന നിലപാടിലാണ് മേല്‍പ്പാലം നിര്‍മ്മാതാക്കളായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്. 6 മാസം മുന്‍പാണ് ഗതാഗതത്തിനായി പാലം തുറന്നു കൊടുത്തത്. വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ച മേല്‍പാല ത്തിലേക്ക് രാവിലെയാണ് ബിജെപി അണികള്‍ മുദ്രവാക്യം വിളികളുമായി എത്തിയത്. അപ്രോച്ച് റോഡിന്റെ പൊളിഞ്ഞ ഭാഗത്ത് നേതാക്കള്‍ റീത്തു സമര്‍പ്പിച്ചു. വിള്ളല്‍ കണ്ടെത്തിയ സ്ഥലത്ത് ടാറും കോണ്‍ഗ്രീറ്റും ഇളകിയിരുന്നു. തകരാര്‍ പരിഹരിക്കുന്ന പണി ഇതുവരെ തുടങ്ങിയിട്ടില്ല.
Post Your Comments