ചെന്നൈ : മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനാണ് കൂടിക്കാഴ്ച നടത്തിയത്. ചെന്നൈ ആള്‍വാര്‍പേട്ടിലെ വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
എന്നാൽ തങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ ഒന്നുമില്ലെന്നും തികച്ചും സൗഹൃദപരമായ സന്ദര്‍ശനമായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.തമിഴ്നാട്ടിലെ വിജയത്തില്‍ അഭിനന്ദിയ്ക്കാനും മുസ്ലിം ലീഗിന് സീറ്റ് നല്‍കിയതിന് നന്ദി പറയാനുമാണ് എത്തിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഒന്നും ചോദിച്ചു വാങ്ങുന്ന ശീലം പാര്‍ട്ടിക്കില്ല.
ഏറെക്കാലമായി ലീഗ്, ഡി.എം.കെയുടെ സഖ്യമാണ്. വരുന്ന തെരഞ്ഞെടുപ്പുകളിലും ഇത് തുടരും. ഈ സഖ്യം ഒരു മാതൃകയാണ്. മതനിരപേക്ഷ കാഴ്ചപ്പാടുള്ള സ്റ്റാലിന്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്നും നേതാക്കള്‍ പറഞ്ഞു. നവാസ് കനി എം.പിയും സംഘത്തിലുണ്ടായിരുന്നു.അതേസമയം തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്കുള്ള മൂന്ന് സീറ്റുകളില്‍ ഒന്ന് മുസ്ലിം ലീഗിന് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു.
Post Your Comments