Latest NewsIndia

ബിനോയ് കോടിയേരിയുടെ ജാമ്യം എളുപ്പമാകില്ല; കൂടുതല്‍ പ്രതിരോധത്തിലാക്കി ഈ തെളിവുകള്‍

ബിനോയ് യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും കേസില്‍ നിര്‍ണ്ണായകമാകും

മുംബൈ: പീഡനക്കേസില്‍ ബിനോയ് കോടിയേരിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യുവതി കോടതിയില്‍ സമര്‍പ്പിച്ച പുതിയ തെളിവുകള്‍. ഇതോടെ ബിനോയിയുടെ ജാമ്യം എളുപ്പമാകില്ല.ബിനോയ് യുവതിക്കും കുഞ്ഞിനുമയച്ച ദുബായിലേക്കുള്ള വിസയും വിമാന ടിക്കറ്റുകളും കേസില്‍ നിര്‍ണ്ണായകമാകും. സ്വന്തം മെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് ഇത് അയച്ചിട്ടുള്ളത്. 2015 ഏപ്രില്‍ 21നാണ് യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് വിസയും വിമാന ടിക്കറ്റുമയച്ചത്. ഈ വിവരങ്ങളടങ്ങിയ ഇ-മെയില്‍ യുവതിയുടെ അഭിഭാഷകന്‍ തെളിവായി കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത് ബിനോയിക്ക് കുരുക്കാകും. വിസയില്‍ കുഞ്ഞിന്റെ അച്ഛനും യുവതിയുടെ ഭര്‍ത്താവും ബിനോയ് ആണ്. ഇതിന്റെ സാഹചര്യം വിശദീകരിക്കാന്‍ ബിനോയിയുടെ അഭിഭാഷകന് സാധിച്ചില്ലെങ്കില്‍ കേസില്‍ നിര്‍ണായക തെളിവായി മാറും.

ബിനോയിക്കെതിരെ ദുബായില്‍ ക്രിമിനല്‍ കേസുള്ളതും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് മുന്‍പ് ഭീഷണിപ്പെടുത്തിയതും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവിനെ സ്വാധീനിച്ചേക്കും. വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെങ്കിലും പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കല്‍ എളുപ്പമല്ലെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്താന്‍ വൈകുന്നത് മുംബൈ പൊലീസിന് തലവേദനയായി മാറുന്നുണ്ട്. മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button