Latest NewsSaudi ArabiaGulf

അബൂദബിയില്‍ എളുപ്പത്തില്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാാം : പുതിയ പദ്ധതി ഇങ്ങനെ

അബുദാബി: അബുദാബിയില്‍ ഇനി എളുപ്പത്തില്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാം. ഇതിനായി പുതിയ പദ്ധതി ആരംഭിച്ചു. ഇതാണ് വെന്‍ഡിങ് മെഷീനുകള്‍ രാജ്യത്തുടനീളം ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ സേവന കമ്പനിയായ ഇത്തിസലാത്താണ് മൊബൈല്‍ ഫോണുകള്‍ വാങ്ങാവുന്ന വെന്‍ഡിങ് മെഷീനുകള്‍ അവതരിപ്പിച്ചത്.

അഡ്‌നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംരംഭം. അബുദാബി കോര്‍ണിഷിലെ അഡ്‌നോക് സര്‍വീസ് സ്റ്റേഷനിലാണ് രാജ്യത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വെന്‍ഡിങ് മെഷീന്‍. എല്ലാ ദിവസവും 24 മണിക്കൂറും വെന്‍ഡിങ് മെഷീന്‍ സേവനം ലഭ്യമായിരിക്കും. മിനിറ്റുകള്‍ക്കകം ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഈ പദ്ധതി ഉന്നത നിലവാരമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്.

ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസിലുമുള്ള വിവിധ മൊബൈല്‍ ഫോണുകള്‍ വെന്‍ഡിങ് മെഷീനില്‍ ലഭിക്കും. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് മാത്രമേ ഫോണ്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. ആദ്യം എമിറേറ്റ്‌സ് ഐ.ഡി മെഷീനിലെ സ്ലോട്ടില്‍ വെക്കണം. അപ്പോള്‍ ഐ.ഡി ഉടമയുടെ വ്യക്തി വിവരങ്ങള്‍ സ്‌ക്രീനില്‍ കാണിക്കും. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യാം. പിന്നീട് ആവശ്യമുള്ള ഫോണും പണമടവ് രീതിയും തെരഞ്ഞെടുക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമടച്ചും ഫോണ്‍ വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button