മാട്ടുപ്പെട്ടി ഡാമിൽ വെള്ളം വറ്റിയപ്പോൾ കണ്ടത് അത്ഭുതങ്ങളുടെ കലവറ. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഡാമിനുള്ളിൽ കണ്ട കാഴ്ചകളിൽ എടുത്തു പറയേണ്ടത് . ഇവിടെയുണ്ടായിരുന്ന മാരിയമ്മന്റെ വിഗ്രഹം മാട്ടുപ്പെട്ടിക്കു സമീപമുള്ള കുട്ടിയാറില്‍ ക്ഷേത്രം നിര്‍മിച്ച് പിന്നീട് അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. കരിങ്കല്ലില്‍ കൊത്തിയെടുത്ത മൂലക്കല്ലും പ്രതിഷ്ഠ നടന്ന സ്തൂപങ്ങളുമെല്ലാം ഇപ്പോഴും ഇവിടെ കാണാം. മാട്ടുപ്പെട്ടി എന്ന ഗ്രാമത്തിന്റെ എല്ലാ അടയാളങ്ങളും ഇവിടെയുണ്ട്.കല്ലുകൊണ്ട് നിര്‍മിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രീട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കാണാം.
സിമന്റ് ഉപയോഗിക്കാത കല്ലുകള്‍ അടുക്കി ഉയര്‍ത്തിയ കെട്ടിടങ്ങളുടെ ചുമരുകള്‍ ഇപ്പോഴും തകരാതെ നിലനില്‍ക്കുന്നുണ്ട്.വീടിനു മുറ്റത്തുള്ള തുളസിത്തറയിലെ വിളക്ക് തെളിക്കാനുള്ള സ്ഥലംപോലെ തോന്നിപ്പിക്കുന്ന ഒരു നിര്‍മിതിയും ഇവിടെയുണ്ട്. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സാധാരണ കല്ലുകളും ബ്രിട്ടീഷുകാര്‍ താമസിക്കുന്നതിന് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് വലിപ്പംകൂടിയ കല്ലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ട് അവശിഷ്ടങ്ങളും കാണാം.
ഡാം നിര്‍മിച്ച് ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചുമരുകള്‍ നിലംപൊത്താതെ നില്‍ക്കുന്നത് നിര്‍മാണ വൈദഗ്ധ്യം വെളിപ്പെടുത്തുന്നതാണ്. ബ്രിട്ടീഷുകാര്‍ മൂന്നാറിലെത്തി തേയിലകൃഷി ആരംഭിച്ച 18-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പല നിര്‍മാണങ്ങളും ഡാമിനടിയില്‍ നിലനില്‍ക്കുന്നുണ്ട്.മൂന്നാറില്‍ നിന്നും കുണ്ടളയിലേക്ക് ഉണ്ടായിരുന്ന ട്രെയിന്‍ സര്‍വീസിന്റെ അടയാളവും ഇവിടെയുണ്ട്. ട്രെയിന്‍ പാളത്തിന്റേതെന്നു കരുതുന്ന ഇരുന്പുകുറ്റിയും കാണാം.
ഏറെ ദൂരെയുള്ള കരിങ്കല്ലുകള്‍ ഡാമിലേക്ക് ചുമക്കാതെ എത്തിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനത്തിന്റെ അവശേഷിപ്പുകളും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായി ഇവിടെയുണ്ട്. കാഴ്ചകള്‍ പുതുതലമുറയ്ക്ക് കൗതുകമാകുന്നതിനോടൊപ്പം കഴിഞ്ഞകാലത്ത് ഇവിടെ നിന്നിരുന്ന ഒരു നാഗരികതയുടെ അറിവുകള്‍കൂടി പകര്‍ന്നു നല്‍കുകയാണ്.
Post Your Comments