KeralaLatest News

ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍; മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരായി തിരിച്ചെത്തി

കൊച്ചി: കൈലാസ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹിമാലയത്തില്‍ കുടുങ്ങിയ 14 മലയാളികള്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. മൂന്ന് ദിവസത്തെ ദുരിതത്തിനൊടുവില്‍ ഇന്ത്യന്‍ എംബസിയാണ് പ്രത്യേകം ഹെലികോപ്റ്റര്‍ അയച്ച് ഇവരെ സുരക്ഷിത സ്ഥലത്തെത്തിച്ചത്.

കഴിഞ്ഞ ജൂണ്‍ എട്ടിനാണ് 48 അംഗ സംഘം കൈലാസത്തിലേക്ക് തിരിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ ടൂര്‍ ഓപ്പറേറ്റര്‍ മുഖേനയാണ് യാത്ര തിരിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ടിബറ്റന്‍ അതിര്‍ത്തിയിലെ ഹില്‍സില്‍ 14 പേരാണ് കുടുങ്ങിയത്. ഇതോടെ യാത്ര സംഘടിപ്പിച്ച നേപ്പാളിലെ ടൂര്‍ ഏജന്‍സിയെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ ഹെലികോപ്റ്ററുകള്‍ അയക്കാന്‍ തയ്യാറാകാതെ വന്നതോടെ മൂന്ന് ദിവസമാണ് ആഹാരവും വെള്ളവുമില്ലാതെ ഇവര്‍ക്ക് കഴിയേണ്ടി വന്നത്.

മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്ടറുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ടൂര്‍ ഏജന്‍സി നിലപാടെടുത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. പിന്നീട് നേപ്പാളിലെ ഇന്ത്യന്‍ ഏംബസി ഇടപ്പെട്ട് ഇവരെ രക്ഷപെടുത്തി വ്യോമമാര്‍ഗ്ഗം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ ഗഞ്ചിയില്‍ എത്തിക്കുകയായിരുന്നു. രാവിലെ ലക്‌നോ വഴി വിമാനമാര്‍ഗമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. സംഘത്തിലെ മറ്റുള്ളവര്‍ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു.

 

 

shortlink

Post Your Comments


Back to top button