ഹാംപ്‌ഷെയര്‍: കാറിനുള്ളില്‍ നിറഞ്ഞ മാലിന്യക്കൂമ്പാരത്തിനിടയില്‍ നിന്ന് ബ്രേക്ക് കണ്ടെത്താനാവാതെ പാര്‍ക്കിംഗ് യാര്‍ഡിലേക്ക് ആഡംബരവാഹനം ഇടിച്ചു കയറ്റി. ഇംഗ്ലണ്ടിലെ ഹാംപ്‌ഷെയറിലാണ് സംഭവം. പാര്‍ക്കിംഗ് യാര്‍ഡിലേക്ക് കാര്‍ കയറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയത്.
സംഭവമറിഞ്ഞെത്തിയവരും പോലീസുമെല്ലാം ആഢംബരകാറിന്റെ ഉള്‍വശം കണ്ട് ഞെട്ടി. പിന്‍സീറ്റിലും, മുന്‍സീറ്റിലും, ഡ്രൈവര്‍ സീറ്റിലും, കാറിന്റെ തറയിലുമായി മാലിന്യങ്ങള്‍ കൂമ്പാരം കൂടി കിടക്കുകയായിരുന്നു. പഴയ പത്രങ്ങള്‍, മാസികകള്‍, സിഗരറ്റ്, സിഗരറ്റിന്റെ അവശിഷ്ടങ്ങള്‍, പഴകിയ പൂച്ചെണ്ടുകള്‍ എന്നിങ്ങനെ ആ കാറിനുള്ളില്‍ ഇല്ലാത്തതായി ഒന്നുമില്ലെന്നാണ് ഹാംപ്‌ഷെയര്‍ പൊലീസിന്റെ റിപ്പോര്‍ട്ട്.
ആഡംബരവാഹനത്തിന്റെ സീറ്റുകളില്‍ നിന്ന് മാലിന്യം കാറിനുള്ളില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു. നല്ല കാലാവസ്ഥയില്‍ കാറില്‍ നിന്ന് വഹിക്കുന്ന ദുര്‍ഗന്ധം സഹിക്കാവുന്നതിലും അപ്പുറമെന്നായിരുന്നു സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പൊലീസുകാരന്റെ വാക്കുകള്‍ വിശദമാക്കുന്നത്. ആഡംബരക്കാര്‍ എങ്ങനെ വേസ്റ്റ് കാര്‍ ആയി എന്നതില്‍ സംശയമില്ല. മാലിന്യത്തിനിടയില്‍ നിന്ന് ബ്രേക്ക് കണ്ടെത്താനാകാത്തതാണ് അപകടകാരണം.
Post Your Comments