കൊച്ചി : ഖാദർ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ സമർപ്പിച്ച ഹർജിയിൽ കോടതി തീരുമാനമറിയിച്ചു. റിപ്പോർട്ടിലെ സ്റ്റേ ഹൈക്കോടതി നീക്കിയില്ല. കെ ഇ ആർ പരിഷ്കരണത്തിന് സ്റ്റേ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോർട്ട് നടപ്പാക്കും മുമ്പ് എല്ലാവരുടെയും ഭാഗം കേൾക്കണമെന്ന് കോടതി പറഞ്ഞു.ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് നൽകിയ സ്റ്റേ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി ‘ഖാദർ കമ്മീഷൻ’ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി ജൂൺ 17നാണ് സ്റ്റേ ചെയ്തത്. പ്രതിപക്ഷ അധ്യാപക സംഘടനകളും സമുദായ സംഘടനകളും മാനേജ്മെന്റുകളുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർക്കുന്നത്.
Post Your Comments