
ബഡ്ഡുകള്‍ ചെവിയുടെ പുറംഭാഗം വൃത്തിയാക്കാന്‍ മാത്രം ഉപയോഗിക്കാവൂ. വാക്സ് നീക്കാന്‍ ഡോക്ടറെ സമീപിക്കുക. തുള്ളിമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക. ശുദ്ധമല്ലാത്ത ജലത്തിലെ കുളി ചെവിയ്ക്ക് ഭീഷണിയാണ്.
ശ്വസന സംബന്ധമായ അണുബാധകള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ബധിരതയുണ്ടായേക്കാം.ഫാക്ടറികളിലും മെഷീനുകള്‍ക്ക് സമീപവും ജോലി ചെയ്യുന്നവര്‍ ശബ്ദപ്രതിരോധ സംവിധാനം ഉപയോഗിക്കുക. ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ് സെറ്റുകളും ഹോംതിയേറ്ററുകളും ഉപയോഗിക്കരുത്.
ദീര്‍ഘനേരം ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കാതുകള്‍ക്ക് വിശ്രമം നല്‍കണം. ഷവറില്‍ കുളിക്കുമ്‌ബോഴും നീന്തുമ്‌ബോഴും ചെവിയ്ക്കുള്ളില്‍ വെള്ളം കയറരുത്. ചെവിക്കുള്ളില്‍ വെള്ളം കടന്നാല്‍ ബഡ്സിടരുത്. വെള്ളം പുറത്ത് കളയാനാകുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.
കൈയില്‍ കിട്ടുന്നതെന്തും ചെവിക്കുള്ളിലിടുന്ന ശീലം നന്നല്ല. ഇത് കര്‍ണപുടത്തില്‍ മുറിവുണ്ടാക്കും, കേള്‍വിശക്തിയും നഷ്ടപ്പെട്ടേക്കാം. കേള്‍വിക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് തെറ്റുന്നു എന്ന തോന്നല്‍, ചെവിക്കുളളില്‍ മുഴക്കം, ചെവിവേദന, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
Post Your Comments