സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത് തടയിടാന്‍ പുതിയ വഴി കണ്ടുപിടിച്ച് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍. സെല്‍ഫി ക്യാമറയ്ക്ക് പൊട്ടുപോലെ ഒരിടം നല്‍കുന്ന നോച്ച് ഡിസൈനും സെല്‍ഫി ക്യാമറ ഫോണിനുള്ളില്‍ നിന്ന് ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്ന് വരുന്ന പോപ്അപ് ഡിസൈനും കടന്ന് സ്‌ക്രീനിനുള്ളില്‍ തന്നെ ക്യാമറ ഒളിപ്പിച്ച് വെയ്ക്കുന്ന ഡിസൈന്‍ ഓപ്പോ അവതരിപ്പിച്ചു.
ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഇന്നലെ ‘ഇന്‍-ഡിസ്‌പ്ലേ ക്യാമറ’യുള്ള ഫോണ്‍ കമ്പനി പ്രദര്‍ശിപ്പിച്ചത്. ക്യാമറയ്ക്ക് മുകളില്‍ വരുന്ന സ്‌ക്രീനിന്റെ ഭാഗം പ്രത്യേകതരം സുതാര്യ പദാര്‍ഥം കൊണ്ടാണ് രൂപപ്പെടുത്തിയത്. സാധാരണ സെല്‍ഫി ക്യാമറകളേക്കാള്‍ വലിയ സെന്‍സറും പിക്‌സലുമാണ് ഇതിലെ ക്യാമറയ്ക്കുള്ളതെന്നും കമ്പനി വ്യക്തമാക്കി. സ്‌ക്രീന്‍ മറയുള്ളത് കാരണം വ്യക്തത കുറയാതിരിക്കാന്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗപ്പെടുത്തും. വിപണിയില്‍ ഇത്തരം ഫോണുകള്‍ എന്നെത്തിക്കുമെന്ന് കമ്പി വ്യക്തമാക്കിയിട്ടില്ല.
Post Your Comments