പാര്‍ട്ടി നേതാക്കളുടെ ആഡംബരങ്ങളും സാമ്പത്തിക ഇടപാടുകളും വിവാദ വിഷയമായി കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദന്‍ എന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകളെയും കമ്യൂണിസ്റ്റ് ആദര്‍ശവും പങ്കുവച്ച് ഒരു കുറിപ്പ് സോഷ്യല്‍മീഡയയില്‍ വൈറലാകുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് ഇട്ടത്. ‘സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരില്‍ വീടിനടുത്തു ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച ശേഷം ചടയന്‍ വീട്ടിലേക്കു കാറില്‍ പോകാന്‍ തുടങ്ങുമ്പോള്‍ മകന്‍ സുരേന്ദ്രന്‍ കൂടെ കാറില്‍ കയറിയപ്പോള്‍ ‘നീ വീട്ടിലേക്കു നടന്നു വന്നാല്‍ മതി, കാറില്‍ കയറേണ്ട’ – എന്ന് പറഞ്ഞ നേതാവായിരുന്നു ചടയന്‍ ഗോവിന്ദന്‍ എന്ന് കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോൾ ചടയൻ ഗോവിന്ദനെ ഓർക്കുന്നത് നന്നായിരിക്കും.
സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ആഡംബരജീവിതത്തെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്ന ഈ സന്ദർഭത്തിൽ സി പി എം സംസഥാന സെക്രട്ടറി ആയിരുന്ന ചടയൻ ഗോവിന്ദനെ കുറിച്ച് ഓർക്കുന്നതു നന്നായിരിക്കും.
.സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരിൽ വീടിനടുത്തു ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം ചടയൻ വീട്ടിലേക്കു കാറിൽ പോകാൻ തുടങ്ങുമ്പോൾ മകൻ സുരേന്ദ്രൻ കൂടെ കാറിൽ കയറിയപ്പോൾ “നീ വീട്ടിലേക്കു നടന്നു വന്നാൽ മതി കാറിൽ കയറേണ്ട ” എന്നു പറഞ്ഞ് കാറിൽ നിന്നിറക്കി. വീട്ടിൽ ചെന്ന് ചടയൻ ചോറുണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യ ചടയനോട് “സുരേന്ദ്രൻ എന്തിയെ” എന്ന് ചോദിച്ചു. അവൻ നടന്നു വരുന്നുണ്ട് എന്നു ചടയൻ പറഞ്ഞു. ഭാര്യ ചിരിച്ചു. ഭാര്യക്ക് കാര്യം മനസ്സിലായി. പാർട്ടി കൊടുത്ത കാർ പാർട്ടി സെക്രട്ടറി ആയ ചടയന് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു ചടയൻ ഗോവിന്ദൻ.
ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ നായനാർ സർക്കാരിന്റെ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരുന്നു. ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്.
ചടയന്റെ മകൻ സുരേന്ദ്രൻ കഴിഞ്ഞ 25 വർഷക്കാലമായി MLA ക്വാർട്ടേഴ്സിലെ സി പി എം ന്റെ പാർലമെന്ററി പാർട്ടി ഓഫീസിലെ ജീവനക്കാരനാണ്. സുരേന്ദ്രനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഗുരുവായൂർ MLA ആയിരുന്ന സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദിന്റെ റൂമിൽ വെച്ചായിരുന്നു.
തൊട്ടപ്പുറത്തു ലോനപ്പൻ നമ്പാടൻ MLA യുടെ മുറിയിൽ ആയിരുന്നു അന്ന് എന്റെ താമസം. സെക്രെട്ടറിയേറ്റിൽ നിന്നും MLA ഹോസ്റ്റലിലേക്ക് സുരേന്ദ്രൻ നടന്നു പോകുന്നത് ഞാൻ കാണാറുണ്ട്. അച്ഛന്റെ ഇഷ്ടം അനുസരിച്ചും മനസ്സറിഞ്ഞും ലളിത ജീവിതം നയിക്കുന്ന സുരേന്ദ്രനെ പോലെയുള്ള നിരവധി പേർ സി പി എം ൽ ഉണ്ട്.
https://www.facebook.com/photo.php?fbid=1315826535247800&set=a.297024613794669&type=3
Post Your Comments