കൊച്ചി: വല്ലാര്‍പാടം-വൈപ്പില്‍ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാലത്തിന് ബലക്ഷയമുണ്ടാവാമെന്ന് സംശയിച്ചാണ് പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. വൈപ്പില്‍ ഭാഗത്തേക്ക് പോവുമ്പോള്‍ പാലത്തിന് സമീപം ഇടത് ഭാഗത്തായാണ് വിള്ളലുണ്ടായത്.
ദേശിയ പാത അതോറിറ്റിയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. ഈ വഴി സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. വാഹനങ്ങള്‍ കടത്തി വിടാന്‍ സാധിക്കുമോ എന്നത് പരിശോധിക്കാന്‍ ദേശിയ പാത അതോറിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് പാലം നിര്‍മിച്ചത്. ആറ് മാസം മുന്‍പ് മാത്രമാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ടാറിങ്ങിലൂടെ പ്രശ്നം പരിഹരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments