മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയതോടെ തോട്ടം മേഖല ആശങ്കയില്‍. മേയാന്‍ വിട്ട പശുവാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.
മൂന്നാര്‍ മറയൂര്‍ റോഡിലുള്ള കന്നിമല തേയില തോട്ടത്തിന്റെ ടോപ്പ് ഡിവിഷന്‍ മേഖലയിലാണ് കടുവയിറങ്ങിയത്. ടോപ് ഡിവിഷനിലെ തൊഴിലാളിയുടെ പാപ്പാത്തിയുടെ മേയാന്‍ വിട്ട പശു തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശു കടുവയുടെ ആക്രമണത്തിന് ഇരയായ കാര്യം മനസിലായത്. കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു.
തോട്ടം തൊഴിലാളികള്‍ ഉടന്‍ തന്നെ വിവരം വനപാലകരെ വിവരം അറിയിച്ചു. സംഭവ സ്ഥലതെത്തിയ വനപാലകര്‍ നടത്തിയ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാദം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. കടുവ ഭീഷണി ഒഴിവാക്കുവാന്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മാസം കണ്ണന്‍ ദേവന്‍ ചേയില കമ്പനി മാനേജരുടെ ബംഗ്ലാവിലെത്തിയ കടുവ വളര്‍ത്തുനായയെ കടിച്ചുകൊന്നിരുന്നു. പകല്‍സമയത്ത് ഇവിടെ നാട്ടുകാര്‍ കടുവയെ കാണുകയും ചെയ്തിരുന്നു. പ്രായമായി ഇരകളെ ചാടിവീഴ്ത്താന്‍ കഴിയാത്ത കടുവകളാണ് സാധാരണ നാട്ടിലിറങ്ങി ഇരകളെ തേടുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.
Post Your Comments