ബെംഗളൂരു : കർണാടക സംഗീതജ്ഞ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെ ചൊല്ലി കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം.അമേരിക്കൻ പൗരനായ മൈക്കിൾ മുൾഫിയെയാണ് മകൾ മാളവിക വരനായി സ്വീകരിച്ചത്.ജൂലൈ 24ന് ചെന്നൈയിലാണ് ഇരുവരുടെയും വിവാഹം.
വിവാഹം നടക്കുന്നുവെന്ന് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയുണ്ടായി. സുധയും കുടുംബവും മതം മാറിയെന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മരുമകനെ നിറത്തിന്റെ പേരിലും ചിലർ വിമർശിക്കുന്നുണ്ട്.എന്നാൽ സുധയുടെ മകൾ ഒരു വ്യക്തിയാണെന്നും അതുകൊണ്ട് ആരെ വിവാഹം കഴിക്കണമെന്ന് അവൾ തീരുമാനിക്കേണ്ട കാര്യമാണെന്നും മറ്റുള്ളവരുടെ കുടുംബജീവിതത്തിൽ എന്തിന് എത്തിനോക്കുന്നവെന്നും ചിലർ അനുകൂലമായി സംസാരിക്കുകയുണ്ടായി.
Post Your Comments