തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളില്‍ ഡിസംബര്‍ 31 വരെ ജപ്തിനടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും തമ്മില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്. സുനില്‍കുമാറും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ ബാങ്കേഴ്സ് സമിതി വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കും. ജൂലായ് 31 വരെ നിലവിലുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതിന് ബാങ്കുകൾ അനുമതി നൽകിയിരുന്നില്ല. കിട്ടാക്കടം വര്‍ധിക്കുമെന്നതിനാല്‍ ഇത്തരത്തില്‍ മൊറട്ടോറിയം നീട്ടാന്‍ ബാങ്കുകള്‍ തയ്യാറായില്ല.
സര്‍ക്കാരും ബാങ്കുകളും തമ്മിലുള്ള ധാരണകള്‍ക്കു വിപരീതമായി ജപ്തിനടത്തുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിക്കിട്ടണമെന്ന് പറയുകയുണ്ടായി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ബാങ്കുകള്‍ സാങ്കേതികത പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കരുത്. ബാങ്കുകള്‍ സര്‍ക്കാരിനോട് സഹകരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറും വ്യക്തമാക്കി.
Post Your Comments