പിരിഞ്ഞുതാമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് യുവതി. വിചിത്ര ആവശ്യം കേട്ട കോടതി യുവതിയുടെ ആവശ്യം വളരെ ന്യായമാണെന്ന് വിലയിരുത്തി. മഹാരാഷ്ട്ര സ്വദേശിയായ 35കാരിയാണ് നന്ദേത് കുടുംബ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. 2017ല്‍ ഇവരുടെ ഭര്‍ത്താവാണ് കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഇടയിലാണ് യുവതി കുഞ്ഞ് വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. ആര്‍ത്തവവിരാമത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലൂടെയോ ഐ.വി.എഫ് വഴിയോ ഗര്‍ഭം ധരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയോടും ഭര്‍ത്താവിനോടും ഒരു കൗണ്‍സിലിങിന് വിധേയമാകാന്‍ കോടതി നിര്‍ദേശിച്ചു. ഒപ്പം ഒരു ഐ.വി.എഫ് ചികിത്സാവിദഗ്ധനെ കാണാനും കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments