Latest NewsKerala

വീട്ടു മുറ്റത്ത് വവ്വാല്‍ ചത്തുവീണു, നിപ പേടിയില്‍ കുടുംബവും പ്രദേശവാസികളും

വിവരമറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രബീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു

കൊച്ചി: വീട്ടുമുറ്റത്ത് വവ്വാല്‍ ചത്തു വീണത് ആശങ്ക പടര്‍ത്തി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി കട്ടത്തറ ജെയ്സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാല്‍ ചത്തു വീണത്. നിപ പേടിയുള്ളതിനാല്‍ സംഭവം കണ്ടയുടന് തന്നെ ജെയ്‌സിംഗ് ആരോഗ്യവകുപ്പ് അധികൃതരെയും പൊതുപ്രവര്‍ത്തകരെയും വിവരമറിയിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനായിരുന്നു ആരോഗ്യവകുപ്പില്‍നിന്നുള്ള നിര്‍ദേശം. ഉടനെ കൊച്ചി നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രബീഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു. എന്നാല്‍ വവ്വാലിനെ വീട്ടുമുറ്റത്ത് മറവു ചെയ്താല്‍ കുഴപ്പമാകുമോ എന്നായി വീട്ടുകാരുടേയും നാട്ടുകാരുടേയും അടുത്ത പേടി. വിവരം അറിഞ്ഞ് പൊതുപ്രവര്‍ത്തകരെത്തുകയും നഗരസഭയുടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണെ വിവരം അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് വീണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചു. വവ്വാലിനെ കുഴിച്ചിടുന്നതിനു മുമ്പ് നിപയുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. പിന്നീട് വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കാന്‍ വീണ്ടും ഡിഎംഒയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. നിപ മൂലം മൂലം വവ്വാല്‍ ചാകില്ലെന്നും, ചത്ത വവ്വാലിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും പള്ളുരുത്തിയിലെ വെറ്ററിനറി ഡോക്ടര്‍ അന്തിമ തീര്‍പ്പ് പറഞ്ഞതോടെയാണ് വീട്ടുകാരുേടയും നാട്ടുാകുടേയും ശ്വാസം നേരെ വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button