ആറ്റിങ്ങൽ : ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിലായി. പൂവമ്പാറയിൽ ഹോളോബ്രിക്സ് സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പശ്ചിമബംഗാൾ സിലുഗുരി ഗൾസായ് ഗിരി സ്വദേശി വിമൽബാറയെ(30) സുഹൃത്തായ ബംഗാൾ ന്യൂ ജൽപായ് അലിപുർ ഫല്ലാക്കട്ടയിൽ ഹുസൈൻ ഒറോൺ(33)അണ് കൊലപ്പെടുത്തിയത്.
ഒളിവിലായിരുന്ന പ്രതിയെ ഇന്ത്യ–ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നാണു കേരളാ പോലീസ് പിടികൂടിയത്. മാർച്ച് 10 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിക്കുള്ളിൽ പണത്തെ ചൊല്ലിയുള്ള വാക്കു തർക്കത്തെുടർന്ന് മദ്യലഹരിയിലായിരുന്ന ഹുസൈൻ പാചക കത്തികൊണ്ട് വിമലിന്റെ കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം മൃതദേഹം കത്തിക്കാനും ശ്രമിച്ചു. ഒളിവിൽ പോകുമ്പോൾ പ്രതി വിമലിന്റെ പണവും മൊബൈലും മോഷ്ടിച്ചിരുന്നു. ഇത് ബംഗാളിലെ ഒരു കടയിൽ വിൽക്കുകയും ചെയ്തിരുന്നു. തിരിച്ചറിയാതിരിക്കാൻ ഇയാൾ മുടിനീട്ടിവളർത്തി കളർ ചെയ്തിരുന്നു.
പ്രതിയെ കണ്ടെത്താനായി എഡിജിപി മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരം റൂറൽ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.
Post Your Comments