KeralaNattuvarthaLatest News

മണിക്കൂറുകള്‍ നീണ്ട പരിശ്രമം വിജയിച്ചു : കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

പയ്യാവൂര്‍: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. കണ്ണൂർ പയ്യാവൂര്‍ ചന്ദനക്കാംപാറയിൽ ഷിമോഗ കോളനിയിലെ ചന്ദ്രന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ ഇന്നലെ രാത്രി വീണ കാട്ടാനയെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്.

മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം യന്ത്രം തകരാറിലായതോടെ വിഫലമായി. ശേഷം വൈകിട്ട് 6 മണിയോടെ കിണറിന് ചുറ്റുമുള്ള മണ്ണിടിച്ച് നിരത്തി ആനയെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയുയർത്തിയിരുന്നു.

രാവിലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ശേഷം ജില്ലാ ഓഫീസർ എത്തി കാട്ടാനകളിറങ്ങി കൃഷി നാശം സംഭവിച്ച കർഷകർക്ക് ഒരാഴ്ചക്കകം നഷ്ടപരിഹാരവും കാട്ടാനകളെ അകറ്റാൻ സോളാർ ഫെൻസ് എന്നിവ ഉറപ്പ് നൽകിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button