ഒട്ടാവ: വന്ധ്യതാ ചികിത്സയില്‍ വന്‍ തട്ടിപ്പ് , ഡോക്ടര്‍ ചികിത്സ നടത്തിയത് സ്വന്തം ബീജം ഉപയോഗിച്ച് . 100 ഓളം പേരില്‍ ഡോക്ടറുടെ ബീജം നിക്ഷേപിച്ചു. ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതിയേത്തുടര്‍ന്ന് നിയോഗിച്ച അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തേത്തുടര്‍ന്ന് ഡോക്ടറുടെ ലൈസന്‍സും റദ്ദാക്കി. 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയീടാക്കാനാണ് നിര്‍ദേശിച്ചത്.
ഇത്തരത്തില്‍നൂറോളംകുട്ടികള്‍ ജനിച്ചെന്നാണ് പരാതി.ഇതില്‍ 11 പേരില്‍ സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഉപയോഗിച്ചത്.കാനഡയിലാണ് സംഭവം
80കാരനായ ബെര്‍നാഡ് നോര്‍മാന്‍ ആണ് കൃത്രിമ ബീജ സംഘലന ചികിത്സയില്‍തട്ടിപ്പ് കാണിച്ചത്.
യഥാര്‍ഥ പിതാവിനെ കണ്ടെത്താനായി ഡോക്ടറുടെ ചികിത്സയിലൂടെ ജനിച്ച കുട്ടി മുതിര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പാരമ്ബര്യ രോഗം പിടിപെട്ട മറ്റൊരു കുട്ടിയുടെ ജനിതക ഘടന പരിശോധിച്ചതും വഴിത്തിരിവായി. പാരമ്പര്യത്തിര്യല്‍ ആര്‍ക്കും അത്തരമൊരു രോഗം ഇല്ലാതിരുന്നതാണ് സംശയത്തിന് കാരണമായത്.
തന്റെ പിതാവ് മറ്റൊരാളാണെന്ന് അറിഞ്ഞത് ജീവിതത്തെയാകെ മാറ്റിമറിച്ചു. താന്‍ മലിനമായതായി തോന്നിത്തുടങ്ങി- തട്ടിപ്പിന് ഇരയായ റെബേക്ക ഡിക്‌സണ്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേരുടെ ജീവിതം കൊണ്ടാണ് ഡോക്ടര്‍ കളിച്ചതെന്നും, തനിക്കു മുന്നിലെത്തുന്ന രോഗികളെ ഡോക്ടര്‍ വഞ്ചിക്കുകയായിരുന്നു എന്നുമാണ് അച്ചടക്ക സമിതി കണ്ടെത്തിയത്.
Post Your Comments