Life Style

കാന്‍സര്‍ തടയാന്‍ ഗ്രീന്‍ ടീ എന്ന അത്ഭുത മരുന്ന്

 

തേയിലയില്‍നിന്നു തന്നെയാണ് ഗ്രീന്‍ ടീയും ഉത്പാദിപ്പിക്കുന്നത്. ഇന്ന് വ്യാപകമായി കാണപ്പെടുന്ന സ്തനാര്‍ബുദം പോലെയുള്ള മാരക അര്‍ബുദങ്ങളില്‍നിന്നുള്ള സംരക്ഷണം നല്‍കാന്‍ ഗ്രീന്‍ ടീയുടെ തുടര്‍ച്ചയായ ഉപയോഗംകൊണ്ട് സാധിക്കും.

തേയില ചെടിയില്‍ നിന്നും അടര്‍ത്തിയ ഇലകള്‍ ഫെര്‍മന്റേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കാതെ ആവി കയറ്റുകയോ അല്ലെങ്കില്‍ പാത്രത്തിലിട്ട് വറക്കുകയോ ചെയ്യും. പിന്നീട് ഈ ഇലകള്‍ ഉണക്കി എടുക്കുന്നു.

കാന്‍സര്‍ തടയാന്‍

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേകതരം എന്‍സൈമുമായി ചേര്‍ന്ന് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില പ്രത്യേക മരുന്നുകളുടെ ഘടനയുമായി ഇതിന്് വളരെയധികം സാമ്യമുണ്ട്. തന്‍മൂലം കാന്‍സര്‍ മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതുപോലെ ഈ എന്‍സൈം കാന്‍സര്‍ രോഗങ്ങളെ നശിപ്പിക്കുന്നു. അങ്ങനെ കാന്‍സര്‍ വ്യാപിക്കുന്നത് തടയുകയും ചെയ്യുന്നു.

ഗ്രീന്‍ ടീയുടെ ഉപയോഗം വിവിധതരം കാന്‍സര്‍ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു എന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. ഉദാഹരണമായി ഗ്രീന്‍ ടീ കുടിക്കുന്ന ആളുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബ്ലാഡര്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. ബ്ലാഡര്‍ കാന്‍സര്‍ ഉള്ള ആളുകള്‍ ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ഇതേ അസുഖമുള്ള മറ്റുള്ളവരേക്കാള്‍ അഞ്ചുവര്‍ഷം കൂടുതല്‍ ജീവിക്കുന്നതായി വിദഗ്ധര്‍ തെളിവുകളുടെ അടിസ്ഥാന
ത്തില്‍ ചൂണ്ടി കാണിക്കുന്നു.

സ്തനാര്‍ബുദത്തിന് പരിഹാരം

ഗ്രീന്‍ ടീയിലുള്ള പോളിഫിനോലിക് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്തനാര്‍ബുദത്തിന്റെ തോത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന് ഒരു പ്രധാന കാരണമായി പറയുന്നത് ഈ രാജ്യങ്ങളില്‍ ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നതാണ്. ഗ്രീന്‍ ടീ കുടിക്കുന്നത് സ്തനാര്‍ബുദമുള്ളവരില്‍ കാന്‍സര്‍ കോശങ്ങള്‍ പെരുകുന്നത് തടയുന്നു.

ഓവേറിയന്‍ കാന്‍സര്‍

സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന കാന്‍സറാണിത്. ഓവേറിയന്‍ കാന്‍സറുള്ള സ്ത്രീകള്‍ മൂന്നു കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നതിലൂടെ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കാം. ദിവസവും അഞ്ചു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് കുടലിലെ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ കുടിക്കുന്നത് പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദത്തെ തടയാന്‍ സഹായിക്കും. ഗ്രീന്‍ ടീയിലുള്ള പോളിഫിനോള്‍ പുതിയ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button