ന്യൂ ഡൽഹി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പോകുന്ന വിവരങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി.
Will be participating in the #G20 Summit in Osaka, Japan. Various global issues including women empowerment, technology and achieving SDGs will be discussed. There would also be meetings with world leaders. https://t.co/shWleRmqYQ
— Narendra Modi (@narendramodi) June 26, 2019
സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ. വിവിധ ലോകനേതാക്കളുമായും ചർച്ച നടത്തും. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിർണായകമാവുമെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അതേസമയം ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments