തിരുവനന്തപുരം: റോഡുകള്‍ വെട്ടിപ്പൊളിച്ചതിലൂടെ അഞ്ചുവര്‍ഷത്തിനിടെ 3000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ജി. സുധാകരന്‍. റോഡു പൊളിക്കുന്നത് തടയാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എം.എല്‍.എ. ചെയര്‍മാനായി പൊതുമരാമത്ത് ഉപദേശകസമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റോഡ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് കൂടാതെയാണ് 3000 കോടി രൂപയുടെ കണക്ക്. പ്രധാന പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ ആറുമാസം മുൻപും ചെറിയ പദ്ധതികള്‍ക്ക് മൂന്നുമാസം മുൻപും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഇതാരും പാലിക്കുന്നില്ലെന് മന്ത്രി പറയുകയുണ്ടായി.
ജലഅതോറിറ്റി എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണ്. റോഡ് വെട്ടിപ്പൊളിക്കല്‍ അഴിമതിക്കുള്ള പ്രധാന വഴിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിനു നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ അടയ്ക്കുന്നില്ല. ബി.എസ്.എന്‍.എല്‍, ജലഅതോറിറ്റി അടക്കമുള്ളവ റോഡ് പൊളിക്കുന്നുണ്ട്. ഇത് പഴയസ്ഥിതിയിലാക്കാനുള്ള തുക ബജറ്റ് വിഹിതമായി മരാമത്ത് വകുപ്പിനു നല്‍കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജി. സുധാകരൻ അറിയിച്ചു.
Post Your Comments