തിരുവനന്തപുരം: ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകളുമായി സംസ്ഥാന സർക്കാർ. ആദ്യഘട്ടമായി ഈ സാമ്പത്തിക വര്‍ഷം രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് ഒരോ ഫ്രഷ് അപ്പ് സെന്റര്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിക്കായി നല്‍കുന്ന സ്ഥലത്താണ് തദ്ദേശ ഭരണ വകുപ്പ് എഞ്ചിനിയേര്‍സ് അസോസിയേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്. സെന്ററിന്റെ മേല്‍നോട്ടം കോര്‍പ്പറേഷന്‍ നിര്‍വഹിക്കും.മൂന്ന് ശൗചാലയങ്ങള്‍, അമ്മമാര്‍ക്ക് മുലയൂട്ടല്‍ മുറി, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, സ്നാക്ക് ബാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഫ്രഷ് അപ് സെന്ററില്‍ ലഭ്യമാകും. പദ്ധതിയിലൂടെ കുറഞ്ഞത് നാല് സ്തീകള്‍ക്ക് തൊഴിലവസരവും ലഭിക്കും. കൂടാതെ സെന്ററിന്റെ പരിപാലനത്തിനായി എസ്.ഒ.പി. (standard operating procedure) സംരംഭകര്‍ക്ക് പരിശീലനവും നല്‍കും.
Post Your Comments