കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പിടിയില്‍. മാരക ലഹരി ഗുളികകള്‍ സഹിതമാണ് ആലുവ റേഞ്ച് എക്സൈസ് യുവാവിനെ അറസ്റ്റ് ചെയ്തത് പുക്കാട്ടു പടി – കുഴിവേലിപ്പടി, കുര്‍ലാട് വീട്ടില്‍ തങ്കപ്പന്‍ മകന്‍ ചൂണ്ട സുനി എന്ന അറിയപ്പെടുന്ന അനീഷ് (30) എന്നയാളെയാണ് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന മാരകമായ നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. 60 ഗുളികകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്റെ മേല്‍ നോട്ടത്തില്‍ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍’ എന്ന് പേരിട്ടു കൊണ്ട് ഒരു പ്രത്യേക ഷാഡോ സംഘം ആലുവ എക്സൈസ് റേഞ്ചില്‍ രൂപികരിച്ചിരുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം ഷാഡോ സംഘം ഇയാളുടെ പിന്നാലെയായിരുന്നു. ആലുവ ഗ്യാരേജിന് സമീപം മയക്കുമരുന്നുകളുമായി ആവശ്യക്കാരെ കാത്ത് നില്‍ക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ സേലത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി കൊണ്ട് വരുന്ന മയക്ക് മരുന്നുകള്‍ ഇവിടെ 10 എണ്ണം അടങ്ങിയ സ്ട്രിപ്പിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.
Post Your Comments