Latest NewsIndia

ഭരണകക്ഷിയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ കൂറ് മാറിയതിനെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജില്ല കൗണ്‍സില്‍ ഭരണം ബിജെപിയ്ക്ക്

ഒരു സീറ്റുപോലുമില്ലാതിരുന്ന ബിജെപിയാണ് ഇപ്പോൾ അധികാരത്തിലേറിയത്.

ഐസ്വാൾ : ഭരണകക്ഷിയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ കാലുമാറിയതിനെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മിസോറാമിലെ മറാ ജില്ല കൗണ്‍സില്‍ ഭരണം ബിജെപിയ്ക്ക് സ്വന്തം .കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍ സകായിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ പാര്‍ട്ടി രൂപീകരിക്കുമെന്നും സര്‍ക്കാരിനോട് ഭൂരിപക്ഷം അവകാശപ്പെടുമെന്നും ബി ജെ പി സംസ്ഥാന നേതാവ് ജെ വി ലുന പറഞ്ഞു. ഒരു സീറ്റുപോലുമില്ലാതിരുന്ന ബിജെപിയാണ് ഇപ്പോൾ അധികാരത്തിലേറിയത്.

തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടിരുന്നു മാത്രമല്ല കോൺഗ്രസ് ജില്ലാ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു . എന്നാൽ ഭരണകക്ഷിയിലെ 20 കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയിലേക്ക് ചേക്കേറിയതോടെയാണ് ഭരണം ബി ജെ പിക്ക് സ്വന്തമായത്.2017ലാണ് മറാ സ്വയംഭരണ ജില്ല കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 25 സീറ്റില്‍ 17 സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.

എട്ട് സീറ്റില്‍ എം എന്‍ എഫ്-എം ഡി എഫ് സഖ്യം വിജയിച്ചു. മൂന്ന് പേരെ കോണ്‍ഗ്രസ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍, 22 സീറ്റോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തിലേറിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button