തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്‌മെന്റിലെ പിഴവാണ് പ്രളയത്തിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹരജികള്‍ ബെഞ്ചിലെത്തുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഡാം മാനേജ്‌മെന്റിലെ പിഴവ് പരിശോധിക്കണമെന്നും ഹരജികളില്‍ ആവശ്യപ്പെടുന്നു.
പ്രളയവുമായി ബന്ധപ്പെട്ട് നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചത്. ഇത്തരം ഹര്‍ജികളില്‍ കോടതിയെ സഹായിക്കുന്നതിനാണിത്. അഡ്വ ജേക്കബ് അലക്‌സിനെ അമിക്കസ് ക്യൂരിയായി ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.
ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ അടക്കമുളളവര്‍ സമര്‍പ്പിച്ച മുപ്പതോളം ഹരജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളണം എന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രളയ ദുരിതാശ്വാസ തുക മറ്റൊന്നിനും ഉപയോഗിക്കില്ലെന്ന് സര്‍ക്കാര്‍ ഇന്ന് വീണ്ടും കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിഥിയിലേക്കാണ് തുക വരുന്നതെങ്കിലും ഇത് പ്രത്യേക കണക്കായി സൂക്ഷിക്കും. നൂറു വര്‍ഷത്തിനുളളിലെ ഏറ്റവും വലിയ പ്രളയമാണുണ്ടായതെന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നത് സ്വാഭാവിക നടപടികളാണെന്നും ഹൈക്കോടതി പറഞ്ഞു.
Post Your Comments